ADVERTISEMENT
പരസ്യങ്ങള്‍ക്കായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന് ഗൂഗിള്‍. വിവരശേഖരണം ഇനി ഒഴിവാക്കും. ആന്‍ഡ്രോയിഡ് ആപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക്കൂടുതല്‍ സ്വകാര്യത ഉറപ്പുവരുത്തുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
നിലവില്‍ ഓണ്‍ലൈന്‍ പരസ്യ വിതരണ സേവനങ്ങള്‍ക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ലഭിക്കുന്ന പ്രധാന ഉറവിടങ്ങളിലൊന്നാണ് ആന്‍ഡ്രോയിഡ് ആപ്പുകള്‍.
ഗൂഗിള്‍ ക്രോമില്‍ ഉപഭോക്താക്കള്‍ തിരയുന്ന കാര്യങ്ങൾക്കനുസരിച്ചുള്ള പരസ്യങ്ങള്‍ അയക്കുന്നത് തേഡ് പാര്‍ട്ടി കുക്കികളാണ് (Third party cookies). 2023 ഓടുകൂടി ഈ രീതി പൂര്‍ണമായും ഒഴിവാക്കുമെന്നാണ് ഗൂഗിളിന്‍റെ പ്രഖ്യാപനം.
‘ പ്രൈവസി സാന്‍ഡ് ബോക്‌സ് പ്രൊജക്ട്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയവ കയ്യടക്കിവച്ചിരിക്കുന്ന മെറ്റായെ പോലുള്ള മുന്‍നിര സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകും. ആപ്പുകളില്‍ നിന്നും ബ്രൗസറുകളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരസ്യ വിതരണം നടക്കുന്നത്.
ആപ്പിള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കമ്പനിയ്ക്ക് കനത്ത നഷ്ടമുണ്ടാക്കിയെന്ന് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വെളിപ്പെടുത്തിയിരുന്നു. സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളില്‍ 85 ശതമാനവും ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവരാണ്.
അതുകൊണ്ടുതന്നെ ഈ പദ്ധതി മുന്‍നിര കമ്പനികളെ പ്രതിസന്ധിയിലാക്കാന്‍ സാധ്യതയുണ്ട്. ‘പ്രൈവസി സാന്‍ഡ് ബോക്‌സ് പ്രോജക്ട്’ ആന്‍ഡ്രോയിഡ് ആപ്പുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഗൂഗിNd] പറഞ്ഞു.
ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിൾ ഇക്കാര്യം അറിയിച്ചത്. ഏത് രീതിയിലാണ് ഇത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് ഗൂഗിള്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.