നാടന്‍ ബീഫ് റോസ്റ്റിനൊപ്പം ഒരുപിടി ചോറായാലോ?

നല്ല നാടന്‍ ബീഫ് റോസ്റ്റിനൊപ്പം ചോറ് കഴിച്ചിട്ടുണ്ടോ? ഊണ് കേമമാക്കാന്‍ ഇതിലും മികച്ച കോമ്പിനേഷന്‍ വേറെയില്ല. ഈസിയായി തയ്യാറാക്കാവുന്ന ബീഫ് റോസ്റ്റ് ഒന്നു ട്രൈ ചെയ്ത് നോക്കിയാലോ?

ചേരുവകള്‍

1) ബീഫ് എല്ലോടു കൂടിയത്-1 കിലോ
2) പെരുംജീരകം, ഉലുവ- അരടീസ്പൂണ്‍ വീതം പൊടിച്ചെടുത്തത്
ഗരംമസാല-1 ടീസ്പൂണ്‍
മല്ലിപ്പൊടി- 2 ടീസ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
കുരുമുളകുപൊടി- 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

റോസ്റ്റ് ചെയ്യാന്‍

ചെറിയ ഉള്ളി- 6,8 എണ്ണം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്- 3 ടീസ്പൂണ്‍
പച്ചമുളക്, കറിവേപ്പില- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം നുറുക്കിയ ബീഫ് കഷ്ണങ്ങള്‍ കഴുകി വെള്ളം വാര്‍ത്ത് വെയ്ക്കുക. രണ്ടാമത്തെ ചേരുവയിലുള്ള പൊടികളും പാകത്തിന് ഉപ്പും ബീഫ് കഷ്ണങ്ങളില്‍ മിക്‌സ് ചെയ്ത് രണ്ടുമണിക്കൂറോളം മസാല പിടിക്കാന്‍ മാറ്റിവെയ്ക്കുക(ഒരു പാത്രത്തില്‍ മൂടി ഫ്രിഡ്ജില്‍ വെക്കുന്നത് നന്നായിരിക്കും). ശേഷം, ഇത് പ്രഷര്‍ കുക്കറില്‍ 10 മിനിറ്റ് വേവിക്കുക. ഒരുചട്ടിയില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, ഉള്ളി അരിഞ്ഞത്, കറിവേപ്പില, പച്ചമുളക്, ഇവ നല്ലതുപോലെ വഴറ്റി അതിലേക്ക് വേവിച്ചുവെച്ച ബീഫ് ചേര്‍ക്കുക. ഇത് നന്നായി വറ്റിച്ചു വരട്ടി എടുത്ത് അടുപ്പില്‍ നിന്ന് വാങ്ങാന്‍ നേരം കുറച്ചു കുരുമുളകുപൊടി വിതറിയിടുക. നാടന്‍ ബീഫ് റോസ്റ്റ് തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News