അട്ടപ്പാടി മധു കൊലപാതകം; കേസ് പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി

അട്ടപ്പാടി മധു കൊലപാതക കേസ്  പരിഗണിക്കുന്നത്  മണ്ണാർകാട് എസ് സി – എസ് ടി പ്രത്യേക  കോടതി ഈ മാസം 25 ലേക്ക് മാറ്റി.  സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ   സി.രാജേന്ദ്രൻ ഹാജരായി.

വേഗത്തിൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നിലവിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും മധുവിന്റെ കുടുംബം പ്രതികരിച്ചു. പുതിയ പബ്ലിക് പ്രോസിക്യൂട്ടർ നിയമിതനായതോടെയാണ്    വിചാരണ നടപടികൾക്ക് തുടക്കമായത്.

കേസിലെ 16 പ്രതിളും കോടതിയിൽ  ഹാജരായി. തങ്ങൾക്ക് മുഴുവൻ രേഖകളും ലഭ്യമായിട്ടില്ലെന്നും സാവകാശം വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ലഭ്യമായ രേഖകൾ പഠിക്കാൻ സമയം വേണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യവും പരിണിച്ച കോടതി കേസ് പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.രാജേന്ദ്രനാണ് പബ്ലിക് പ്രോസിക്യൂട്ടർ. 2018 ഫെബ്രുവരി 22 നായിരുന്നു ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയത്. പുതിയ പ്രോസിക്യൂട്ടർ വന്നതോടെ നടപടികൾ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here