പഞ്ചാബിൽ ആവേശകരമായ പ്രചാരണവുമായി രാഷ്ട്രീയ പാർട്ടികൾ

അവസാന ദിനം പഞ്ചാബിൽ ആവേശകരമായ പ്രചാരണവുമായി രാഷ്ട്രീയ പാർട്ടികൾ. ഇത്തവണ പഞ്ചാബിൽ അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസമാണ് ആംആദ്മി മുന്നോട്ട് വെക്കുന്നത്. പ്രവർത്തകർക്ക് ആവേശം പകർന്നാണ്  മുഖ്യമന്ത്രി സ്തനാർത്ഥി ഭഗവത് മാന്റെയും പ്രചാരണം..

മറ്റന്നാൾ രാവിലെ 8 മണി മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്.
അവസാന ദിനമായ ഇന്ന് വാശിയേറിയ പ്രചാരണവുമായി എല്ലാ പാർട്ടികളും മുന്നിട്ട് നിൽക്കുന്നു. 117 നിയസഭ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്.

പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ നേർക്കു നേർ പോരാട്ടമാണ് പഞ്ചാബിൽ നടക്കുന്നത്. പഞ്ചാബിൽ ഇത്തവണ അധികാരം പിടിക്കുമെന്ന ഉറച്ച വിശ്വാസമാണ് ആംആദ്മി മുന്നോട്ട് വെക്കുന്നത്.

ആംആദ്മിയുടെ മുഖ്യമന്ത്രി  സ്ഥാനാർത്ഥി ഭഗവത് മാനും  വലിയ ആവേശമാണ് പ്രചരണ രംഗത്തുയർത്തുന്നത്. അതേ സമയം  കാര്യമായ സ്വാധീനമില്ലെങ്കിലും ബിജെപിയും ശക്തമായി തന്നെ മത്സരരംഗത്തുണ്ട്. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രനുമായി ചേർന്നാണ് ബിജെപി മത്സരിക്കുന്നത്.

1304 സ്ഥാനാർത്ഥികളാണ് ഞായറാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ ജനവിധി തേടുന്നത്.ഫെബ്രുവരി 14ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് മാറ്റുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News