‘നെയ്യാറ്റിൻകര ​ഗോപൻ’ തീയറ്ററുകളിൽ; ‘ആറാട്ടി’ൽ സമ്മിശ്ര പ്രതികരണങ്ങൾ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് മോഹൻലാൽ ചിത്രം ‘ആറാട്ട്’ തീയറ്ററുകളിലെത്തി. ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുകയാണ് ആരാധകർ. എട്ട് മണിയോടെ ചിത്രത്തിന്റെ ഫാൻസ് ഷോ ആരംഭിച്ചിരുന്നു. ആദ്യ ഷോയ്ക്ക് തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചിത്രത്തെപ്പറ്റി സമ്മിശ്ര പ്രതികരണമാണ് പുറത്തുവരുന്നത്. ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകർ പറയുന്നത്.

ഐ.എം.ഡി.ബിയിലും തരംഗം സൃഷ്ടിച്ച് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്; ഇന്ത്യൻ ലിസ്റ്റിൽ ഒന്നാമത്‌ | Mohanlal Movie Aarattu trends in IMDb list B Unnikrishnan Aarttu Release

ചിത്രത്തിന്റെ ആദ്യ പകുതിക്ക് തീയറ്ററുകളില്‍ ആവേശം തീര്‍ക്കാൻ സാധിച്ചുവെന്നും ഇവർ പറയുന്നു. എന്നാൽ പ്രതീക്ഷിച്ചത്രയും ചിത്രത്തിലില്ലെന്ന് മറ്റു ചില പ്രേക്ഷകരും പറയുന്നു.കേരളത്തിലും ​ഗൾഫ് രാജ്യങ്ങളിലും ദിവസങ്ങൾക്ക് മുമ്പേ ആരംഭിച്ച ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൊവിഡ് പ്രതിസന്ധി ഉണ്ടാക്കിയ ഒരു ഇടവേളക്ക് ശേഷം വേൾഡ് വൈഡ് ഫിലിംസിംന്റെ ഒരു ഗംഭീര തിരിച്ചു വരവു കൂടിയാണ് ആറാട്ട്.

Aaraattu first half review; Aaraattu mohanlal movie review | Aaraattu review | ആറാട്ട്: ആരാധകർക്ക് വേണ്ടിയുള്ള ഫസ്റ്റ് ഹാഫ്; പഴയ ലാലേട്ടനെ തിരിച്ച് കിട്ടിയെന്ന് ആരാധകർ | News ...

ബി.ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ മുഴുവൻ പേര് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സം​ഗീതമാന്ത്രികൻ എ.ആർ. റഹ്മാനും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്.

അഴിഞ്ഞഴിഞ്ഞ് അഭിനയിക്കണം എന്നാണ് ലാൽ സാറിനോട് ആവശ്യപ്പെട്ടത്'; ബി.ഉണ്ണികൃഷ്ണൻ അഭിമുഖം | Director B Unnikrishnan opens up about the movie Aaraattu

വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News