ട്വിന്റി ട്വന്റി നടത്തിയ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

എറണാകുളം കിഴക്കമ്പലത്ത് ട്വിന്റി ട്വന്റി നടത്തിയ വിളക്കണക്കല്‍ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കിഴക്കമ്പലം സ്വദേശി ദീപുവാണ് ആലുവ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

കഴിഞ്ഞ 12 ന് ശനിയാഴ്ചയായിരുന്നു കിഴക്കമ്പലത്ത് സംഘര്‍ഷമുണ്ടായത്. 14 ന് ചികിത്സ തേടിയ ദീപു ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ 4 ദിവസങ്ങളായി ചികിത്സയിലായിരുന്നു.

കരള്‍ രോഗത്തിനും ദീപു ചികിത്സ തേടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News