‘എത്ര ഇരുട്ടായാലും സൂര്യന്‍ വീണ്ടും ഉദിക്കും’; അടിപൊളി ലുക്കിൽ വീണ്ടും മഞ്ജു വാര്യർ

മഞ്‍ജു വാര്യരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ എപ്പോഴും തരംഗമാകാറുണ്ട്. പ്രായം കൂടുംതോറും ചെറുപ്പമാകുന്ന മഞ്ജുവാര്യരുടെ പുത്തൻ ലുക്കുകളെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. പുതിയ സിനിമയായ ആയിഷയുടെ ചിത്രീകരണം യുഎഇയില്‍ പുരോഗമിക്കുകയാണ്.

May be an image of 1 person, standing, sunglasses and sky

ഷൂട്ടിനിടെ വെളുത്ത ടീഷര്‍ട്ടും ചാരനിറത്തിലുള്ള ജാക്കറ്റുമണിഞ്ഞ് കൂളിംഗ് ഗ്ലാസും വെച്ച് സ്‌റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

May be an image of 1 person, standing, sunglasses and sky

എത്ര ഇരുട്ടായാലും സൂര്യന്‍ വീണ്ടും ഉദിക്കും എന്ന ക്യാപ്ഷനോടെയാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ജുവിന്റെ സ്റ്റൈലിഷ് ചിരി ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് പ്രചോദനമാണെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

May be an image of 1 person, standing, sunglasses and sky

മഞ്ജുവിന്റെ വ്യത്യസ്തമായ സ്റ്റേറ്റ്‌മെന്റുകളും പുതിയ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ആഘോഷമാകാറുണ്ട്. രൂപഭാവങ്ങളിലും ഏറെ വ്യത്യസ്തയാണ് രണ്ടാം വരവിലെ മഞ്ജു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News