നമ്പര്‍പ്ലേറ്റില്ലാതെ ആലുവയില്‍ ബൈക്കില്‍ കറക്കം; കുട്ടിറൈഡറും ഗേള്‍ ഫ്രണ്ടും എംവിഡിയുടെ പിടിയില്‍

ആലുവയില്‍ പെണ്‍സുഹൃത്തിനൊപ്പം നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കറങ്ങാനിറങ്ങിയ കുട്ടി റൈഡറെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥ വാഹന പരിശോധനയ്ക്കിടെയാണ് ശ്രദ്ധിച്ചത്. നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയ കുട്ടി ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയാണ് പൊക്കിയത്. എംവിഡിയുടെ വലയില്‍ കുടുങ്ങിയത് കുട്ടമശേരി സ്വദേശിയായ കുട്ടി റൈഡറെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

തുടര്‍ന്ന് വാഹന പരിശോധിക്കാനായി നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചു പോവുകയായിരുന്നു. എന്നാല്‍ വാഹനത്തിന്റെ മറ്റൊരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയും എംവിഡി ഉദ്യോഗസ്ഥര്‍ ഉടമയുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍, വാഹനം വിറ്റതാണെന്നാണ് ഇയാള്‍ അറിയിച്ചത്. ശേഷം പുതിയ ഉടമയുടെ നമ്പര്‍ നല്‍കുകയും ചെയ്തു.

എന്നാല്‍ അവസാനം 4 ആളുകളുടെ കൈകളില്‍ വാഹനം കൈമറിഞ്ഞെങ്കിലും ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല എന്നാണ്് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത്. ഇതേത്തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 2021-ല്‍ ഈ വാഹനത്തിനെതിരെ എടുത്ത ഒരു കേസ് കണ്ടെത്താനായി. വാഹനത്തിന്റെ അന്നത്തെ ഉടമയെ അതില്‍നിന്ന് ബന്ധപ്പെട്ടു.

നിലവില്‍ വാഹനം സ്വന്തമാക്കിയിട്ടുള്ള ഉടമയുടെ അനുജന്റെ സുഹൃത്താണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയപ്പോള്‍ വാഹനം ഉപയോഗിച്ചിരുന്നത്. ഇത് കണ്ടുപിടിച്ചതോടെ കുട്ടമശ്ശേരിയിലെ വീട്ടിലെത്തി കുട്ടി ഡ്രൈവറെ കൈയോടെ പൊക്കുകയായിരുന്നു മോട്ടോര്‍ വാഹന വകുപ്പ്. ബൈക്ക് സുഹൃത്തിന്റെ കയ്യില്‍ നിന്ന് ഓടിക്കാന്‍ വാങ്ങിയത് വാഹനത്തിന് സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങാനെന്ന വ്യാജേനയാണ് എന്നാണ് ചോദ്യം ചെയ്യലില്‍ കുട്ടി റൈഡര്‍ പറഞ്ഞത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News