ചായക്കൊപ്പം മുട്ട ബോണ്ട; അടിപൊളി

ചായക്കൊപ്പം ഇത്തവണ മുട്ട ബോണ്ട ഉണ്ടാക്കിയാലോ? തയാറാക്കേണ്ട രീതി ഇതാ..

Samayam Malayalam Photogallery

ആവശ്യമായ സാധനങ്ങൾ

1.മുട്ട – അഞ്ച്

2.തേങ്ങ ചുരണ്ടിയത് – ഒരു തേങ്ങയുടോത്

പച്ചമുളക് – രണ്ട്

പുളി – ഒരു നെല്ലിക്കാ വലുപ്പത്തിൽ

പുതിനയില – 50 ഗ്രാം

ഉപ്പ് – പാകത്തിന്

3.കടലമാവ് – 250 ഗ്രാം

ഉപ്പ് – പാകത്തിന്

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

തട്ടുകടയിലെ മുട്ട ബജ്ജിയുടെ ശരിയായ കൂട്ട് ഇതാ | Mutta Bajji | Egg Bajji  Kerala Style | Malayalam - YouTube

കായംപൊടി – ഒരു നുള്ള്

4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

മുട്ട പുഴുങ്ങി നീളത്തിൽ രണ്ടായി മുറിക്കുക. രണ്ടാമത്തെ ചേരുവ കട്ടിയിൽ അരയ്ക്കുക. ഈ അരപ്പ് മുറിച്ചു വച്ചിരിക്കുന്ന മുട്ടയിൽ പൊതിഞ്ഞു മുട്ടയുടെ അതേ ആകൃതിയിലാക്കുക.

Egg Bonda Recipe: How to Make Egg Bonda Recipe | Homemade Egg Bonda Recipe

മൂന്നാമത്തെ കൂട്ട് പാകത്തിനു വെള്ളമൊഴിച്ചു ദോശമാവിന്റെ പരുവത്തിൽ കലക്കുക. ഒരു ചീനച്ചട്ടി അടുപ്പത്തു വച്ച് എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ മുട്ട ഓരോന്നായി മാവിൽ മുക്കി എണ്ണയിൽ വറുത്തു കോരുക. മുട്ട ബോണ്ട റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News