സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ നിലവാരം മെച്ചപ്പെടുത്തുത്തും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നത് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വീണാ ജോർജ്. ഇതിനായി രൂപീകരിച്ച സമിതിയുടെ പരിശോധന നടക്കുകയാണ്.

കൊവിഡ് നല്ലരീതിയിൽ കുറഞ്ഞെങ്കിലും പ്രോട്ടോകോൾ പാലിക്കുന്നത് തുടരണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

അതേസമയം  സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജ് 268 കോടി, താലൂക്ക് ആശുപത്രി അടിമാലി 12.54 കോടി, കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് 31.7 കോടി, കോഴഞ്ചേരി ജില്ലാ ആശുപത്രി 30.35, കോന്നി മെഡിക്കല്‍ കോളജ് 18.72 കോടി, റാന്നി താലൂക്ക് ആശുപത്രി 15.60 കോടി, അടൂര്‍ ജനറല്‍ ആശുപത്രി 14.64 കോടി എന്നീ ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News