സ്വപ്ന സുരേഷിന്റെ നിയമനം: സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ വ്യാജപ്രചരണവുമായി സംഘപരിവാര്‍

സ്വപ്ന സുരേഷിന് ജോലി നല്‍കിയതിന് പിന്നാലെ നിയമനം സിപിഐഎമ്മിന്‍റെ തലയില്‍ കെട്ടിവയ്ക്കാന്‍ വ്യാജപ്രചരണവുമായി സംഘപരിവാര്‍. വസ്തുതകളെ വളച്ചൊടിച്ചുള്ള വാര്‍ത്ത സ്വന്തം മുഖപത്രത്തില്‍ നല്‍കിയാണ് ആര്‍എസ്എസ് കള്ളം മറയ്ക്കാന്‍ ശ്രമിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസ് പ്രതിക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നല്‍കിയത് കൂടാതെ സ്വന്തം മുഖപത്രമായ ജന്മഭൂമി ഉപയോഗിച്ച് സിപിഐഎമ്മിന് മേല്‍ കുതിരകയറാനാണ് സംഘപരിവാരം ശ്രമിക്കുന്നത്.

ആര്‍എസ്എസ് പശ്ചാത്തലമുള്ള എച്ച്എച്ച്ആര്‍ഡിഎസിനെ സിപിഐഎമ്മുമായി കൂട്ടിക്കെട്ടാനാണ് വസ്തുതകളെ വളച്ചൊടിച്ച് ആര്‍എസ്എസ് വ്യാജപ്രചാരണം ചമയ്ക്കുന്നത്.

എച്ച്ആര്‍ഡിഎസ് സ്ഥാപകനായ അജി കൃഷ്ണന്‍ സിപിഐഎം നേതാവാണെന്നും അതുകൊണ്ട് സ്വപ്നയുടെ നിമയനം ഉത്തരവാദിത്വം സിപിഐഎം ഏറ്റെടുക്കണമെന്നുമുള്ള തരത്തിലാണ് ജന്മഭൂമി വാര്‍ത്ത. എന്നാല്‍, അജി കൃഷ്ണന്‍ പറയുന്നതിങ്ങനെ:

തെരഞ്ഞെടുപ്പുകളില്‍ ബിജെപി- എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിക്കാനും ബിജെപി നേതാക്കള്‍ക്ക് അഭിവാദ്യമറിയിക്കാനുമാണ് അജി കൃഷ്ണന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

ആദിവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടന വ്യാജരേഖ ചമച്ച് ആദിവാസികളില്‍ നിന്ന് തന്നെ ഭൂമി പിടിച്ചുപറിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധിക്കുന്ന ആദിവാസികളെ ആക്രമിക്കാനും നിരന്തരം കേസ് കൊടുക്കാനും അജി കൃഷ്ണന്‍ മുന്‍പന്തിയിലുണ്ടായിരുന്നു.

പ്രമുഖ ബിജെപി നേതാവാണ് അജിയുടെ സഹോദരനായ ബിജു കൃഷ്ണന്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജു കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുമുണ്ട്. വസ്തുതകള്‍ ഇങ്ങനെയായിരിക്കെയാണ് കള്ളം പറഞ്ഞ് ജയിക്കാനുള്ള സംഘപരിവാര്‍ ശ്രമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News