കെഎസ്ഇബിയിൽ തൊഴിലാളി സംഘടനകൾ നടത്തിവന്ന സമരം അവസാനിപ്പിക്കാൻ ധാരണ

കെഎസ്ഇബിയിൽ തൊഴിലാളി സംഘടനകൾ നടത്തിവന്ന സമരം അവസാനിപ്പിക്കാൻ ധാരണയായി. എൽഡിഎഫ് ന്റെ നിർദേശപ്രകാരം വൈദ്ധുതി മന്ത്രി കെ കൃഷ്ണൻ കുട്ടി സംഘടന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്.

നാളെ ചെയർമാനുമായി നടക്കുന്ന ചർച്ച ശേഷം പ്രഖ്യാപനം ഉണ്ടാകും. കെഎസ്ഇബി ചെയർമാന്റെ  തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെ തൊഴിലാളി സംഘടനകൾ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കാൻ തത്വത്തിൽ ധാരണയായി.

മന്ത്രി കെ കൃഷ്ണൻകുട്ടിയുമായി സംഘടനാ നേതാക്കൾ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ഉള്ള ധാരണയുണ്ടായത്. തൊഴിലാളികൾ ഉയർത്തിയ ആവശ്യങ്ങൾ അനുഭാവപൂർവം  പരിഗണിക്കുമെന്ന് മന്ത്രി തൊഴിലാളി സംഘടനാ നേതാക്കൾക്ക് ഉറപ്പുനൽകി.

നാളെ ചെയർമാനുമായി നേതാക്കൾ ചർച്ച നടത്തും. തൊഴിലാളി സമരം ഒത്തുതീർപ്പാക്കാൻ എൽഡിഎഫ് നേതൃത്വം മന്ത്രിക്ക് നേരത്തെ  നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് നടന്ന ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ഉള്ള ധാരണയുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here