ഫെയ്സ്ബുക്ക് ജോലിക്കാർ ഇനിമുതൽ ‘മെറ്റ മേറ്റ്സ്’

സൈബർ ലോകത്ത് ഏറെ ചർച്ചയായ വിഷയമാണ് ഫെയ്സ്ബുക്ക് കമ്പനിയുടെ പേര് മാറ്റം. 2021 ഒക്ടോബറിൽ ഫെയ്സ്ബുക്ക് സേവനങ്ങളെല്ലാം മെറ്റ എന്ന മാതൃ കമ്പനിയുടെ കീഴിലാക്കി മാറ്റിയ സിഇഒ മാർക്ക് സക്കർബർഗ്, മെറ്റ കമ്പനിയുടെ പുതിയ ആപ്തവാക്യം അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.

‘മെറ്റ, മെറ്റമേറ്റ്സ്, മി’ എന്ന വാക്യത്തിലൂടെ  തന്റെ ജീവനക്കാരെ ‘മെറ്റ മേറ്റ്സ്’ എന്നാണ് അഭിസംബോധന ചെയ്തിട്ടുള്ളത്. ഗൂഗിൾ ജീവനക്കാരെ ഗൂഗിളേർസ് എന്നും ആമസോൺ ജീവനക്കാരെ ആമസോണിയൻസ് എന്നും യാഹൂ ജീവനക്കാരെ യാഹൂസ് എന്നുമാണ് നിലവിൽ വിളിക്കുന്നത്.

അതിനാൽ ഈ കൂട്ടത്തിലേക്ക് പുതിയൊരു വാക്ക് സംഭാവന ചെയ്തിരിക്കുകയാണ് മെറ്റ സിഇഒ സക്കർബർഗ്. മെറ്റയുടെ കോർപ്പറേറ്റ് മൂല്യങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് സക്കർബർഗ് ഈ പദം അവതരിപ്പിച്ചത്.

നിലവിൽ ഫെയ്സ്ബുക്ക്,വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെല്ലാം മെറ്റ കമ്പനിയുടെ കീഴിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News