ഗ്രാഫിക്ക്സ് ആർക്ക് ചിപ്സെറ്റുകളുടെ റിലീസ് വൈകുമെന്ന് ഇന്‍റല്‍

ഏറ്റവും പുതിയ ചിപ്സെറ്റുകളായ ഗ്രാഫിക്ക്സ് ആർക്കിന്‍റെ റിലീസ് വൈകുമെന്ന് ഇന്‍റല്‍ കോർപ്പറേഷൻ അറിയിച്ചു. ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾക്കു വേണ്ടിയുള്ള ചിപ്സെറ്റുകളാണ് വൈകുക. ലാപ്ടോപ്പുകൾക്കു വേണ്ടിയുള്ള ചിപ്സെറ്റുകൾ ഈ വർഷം പകുതിയോടെ പുറത്തിറക്കും. ഈ വർഷം പകുതിയോടെ തന്നെ ഡെസ്ക്ടോപ്പുകൾക്കുള്ള ആർക്ക് ചിപ്സെറ്റ് പുറത്തിറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

ആഗോളതലത്തിൽ നേരിടുന്ന ചിപ്ക്ഷാമമാണ് കാരണമെന്നാണ് കമ്പനി അറിയിക്കുന്നത്. കോവിഡ് മൂലമുണ്ടായ അനിയന്ത്രിത കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളുടെ ആവശ്യകതയാണ് ചിപ്ക്ഷാമമുണ്ടാക്കിയത്.

ഗ്രാഫിക്ക്സ് ആർക്ക് ചിപ്സെറ്റുകൾ ഗെയിമിങ്ങിനും, ഗ്രാഫിക്സ് വർക്കുകൾക്കും ഏറെ വേഗതയും മികവും നൽകുന്നവയാണ്. മുഖ്യ എതിരാളികളായ എൻവിഡിയ, എഎംഡി എന്നീ കമ്പനികളോടാണ് പുതിയ ആർക്ക് ചിപ്സെറ്റുകൾ മൽസരിക്കുക.

കമ്പ്യൂട്ടർ കോമ്പോണൻസ് നിർമ്മാതാക്കളായ ഒഇഎം ഇന്‍റലിന്‍റെ ഗ്രാഫിക്സ് ആർക്ക് ചിപ്സെറ്റുകൾ ഉപയോഗിച്ചുള്ള നോട്ട്ബുക്ക് കമ്പ്യൂട്ടറുകളും ചിപ്സെറ്റ് ലഭ്യമാകുന്നതോടെ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News