വൈകിട്ട് പാല്‍ ഇല്ലാതെ ഒരു പാല്‍ ചായ ആയാലോ?

വൈകിട്ട് ഒരു ചായ കുടിക്കാത്തവര്‍ വളരെ കുറവായിരിക്കും. നല്ല കടുപ്പത്തില്‍ ഒരു ചായ കുടിച്ചാല്‍ കിട്ടുന്ന ഉന്മേശം ഒന്ന് വേറെ തന്നയാണ്. പാല്‍ ചായയും കട്ടന്‍ ചായയുമെല്ലാം നമ്മുടെ ഇഷ്ട പാനായങ്ങളില്‍ ഒന്ന് തന്നെയാണ്.

എന്നാല്‍ ഇന്ന് വൈകുന്നേരം നമുക്ക് പാല്‍ ഇല്ലാതെ ഒരു പാല്‍ ചായ തയാറാക്കിയാലോ? എങ്ങനെയെന്നല്ലേ… നോക്കാം…

ചേരുവകൾ

  • കോഴി മുട്ട-1

  • ചായ പൊടി- 2 ടീസ്പൂൺ

  • പഞ്ചസാര-2 ടീസ്പൂൺ

  • ഏലയ്ക്ക പൊടി-1 /4 ടീസ്പൂൺ

തയാറാക്കുന്ന വിധം

  • ആദ്യം കടുപ്പത്തിൽ കട്ടൻ ചായ ഉണ്ടാക്കുക. ആവശ്യത്തിന് പഞ്ചസാരചേർത്തു തയാറാക്കി വയ്ക്കുക. ഒരു കോഴിമുട്ട മഞ്ഞയും വെള്ളയും നന്നായി അടിച്ചു യോജിപ്പിക്കുക.

  • അതിലേക്കു കുറച്ച് ഏലയ്ക്കാപ്പൊടിചേർത്തു ഇളക്കുക.തയാറാക്കി വെച്ചിരിക്കുന്ന ചായ മുട്ടക്കൂട്ടിലേക്കു ചൂടോടെ പെട്ടന്ന് അടിച്ചു യോജിപ്പിക്കുക.

  • പാൽചായയുടെ പോലത്തെ മുട്ട ചായ റെഡി. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് പെട്ടന്ന് അടിച്ചു ചേർത്തില്ലെങ്കിൽ പിരിഞ്ഞു പോകാൻ സാധ്യത ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News