ഗ്രേറ്റ് വൈറ്റ് ഷാര്‍ക് ആക്രമണം, യുവാവ് കൊല്ലപ്പെട്ടു

സിഡ്‌നിയില്‍ സ്രാവിന്റെ ആക്രമണത്തില്‍ 35 കാരന്‍ കൊല്ലപ്പെട്ടു. 15 അടിയോളം നീളമുള്ള കൂറ്റന്‍ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്റെ ആക്രമണത്തില്‍ ആണ് യുവാവ് കൊല്ലപ്പെട്ടത്. ഇന്നലെയായിരുന്നു സംഭവം.ബ്രിട്ടീഷ് പൗരനായ സൈമണ്‍ നെല്ലിസ്റ്റ് എന്ന യുവാവാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കൊല്ലപ്പെട്ടയാളുടെ പേരുവിവരങ്ങള്‍ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

60 വര്‍ഷത്തിനു ശേഷമാണ് സിഡ്‌നിയില്‍ ഇത്തരമൊരു സ്രാവ് ആക്രമണം. ലിറ്റില്‍ ബേ ബീച്ചില്‍ നീന്താനിറങ്ങിയ ആളെ സ്രാവ് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. .സ്രാവുകളെ കുടുക്കാനുള്ള ഡ്രം ലൈനുകള്‍ ആക്രമണമുണ്ടായ സ്ഥലത്തും പരിസരത്തുമായി സ്ഥാപിച്ചിരുന്നെങ്കിലും ദാരുണമായി യുവാവ് കൊല്ലപ്പെടുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ അധികൃതര്‍ ഇപ്പോളും സ്രാവിന് വേണ്ടിയുള്ള തെരച്ചിലിലാണ്. സംഭവത്തിന് ശേഷം കടലില്‍ നീന്തന്‍ ഇറങ്ങുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി. ഭൂരിഭാഗം ബീച്ചുകള്‍ അടക്കുകയും ചെയ്തു. സ്‌ക്യൂബ ഡൈവിങ് ഇന്‍സ്ട്രക്റ്റര്‍ ആയിരുന്നു കൊല്ലപ്പെട്ട നെല്ലിസ്റ്റ്. ബിബിസി യുടെ റിപ്പോര്‍ട്ട് പ്രകാരം ബീച്ചിലെ സ്ഥിരം നീന്തല്‍ക്കാരനും സിറ്റിസ് സ്‌ക്യൂബ ഡൈവിങ് സോഷ്യല്‍ ക്ലബ് മെമ്പറുമായിരിന്നു അദ്ദേഹം.

കൂറ്റന്‍ നെറ്റുകളും മറ്റ് സംവിധാനങ്ങളും കടലില്‍ സ്ഥാപിച്ചിട്ടുള്ളതിനാല്‍ സ്രാവ് ആക്രമണം സിഡ്നിയില്‍ പതിവുള്ളതല്ല. ജെറ്റ് സ്‌കീസ് ഉപയോഗിച്ചും ഡ്രോണുകളും ഹെലികോപ്റ്ററും ഉപയോഗിച്ച് അക്രമകാരിയായ സ്രാവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News