ഉപ്പിലിട്ട ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തിയ സംഭവം; കച്ചവടക്കാരുമായി തിങ്കളാഴ്ച ചർച്ച

കോഴിക്കോട് ബീച്ചിലെ കടയിൽ നിന്ന് വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാർഥികൾ അവശ നിലയിലായ സംഭവത്തിൽ ഉപ്പിലിട്ട ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തിയതിന് കച്ചവടക്കാരുമായി തിങ്കളാഴ്ച ചർച്ച നടത്തുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്.

കൂടുതൽ പേർ പരാതിയുമായി എത്തിയതിനെ തുടർന്നാണ് നിരോധനമെന്നും ലൈസൻസുള്ളവരെ മാത്രമേ ഇനി കച്ചവടം നടത്താൻ അനുവദിക്കൂവെന്നും മേയർ വ്യക്തമാക്കി.

ചെവ്വാഴ്ചയായിരുന്നു കോഴിക്കോട് ബീച്ചിലെ കടയിൽ നിന്ന് വെള്ളമാണെന്ന് കരുതി ആസിഡ് വിദ്യാർത്ഥികൾ ആസിഡ് കുടിച്ചത്. അവശ നിലയിലായ വിദ്യാർത്ഥികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാസർകോട് നിന്ന് വിനോദ യാത്രക്കെത്തിയതാണ് വിദ്യാർഥികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News