‘അമേരിക്കയ്ക്ക് റഷ്യന്‍ വിരുദ്ധത’ – റഷ്യ

ഉക്രയ്ന്‍ വിഷയത്തില്‍ സത്യം വെളിപ്പെടുത്താന്‍ അമേരിക്ക തയ്യാറാകണമെന്ന് റഷ്യ. ഉക്രയ്ന്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നത് റഷ്യയാണെന്ന് കഴിഞ്ഞ ദിവസം യുഎസ് വിദേശ വകുപ്പ് വക്താവ് ഒരു അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു റഷ്യന്‍ എംബസിയുടെ പ്രതികരണം.

സ്വന്തം മണ്ണില്‍ സൈന്യത്തെ എങ്ങനെ വിന്യസിക്കുമെന്നതില്‍ അമേരിക്കയുടേതെന്നല്ല, മറ്റാരുടെയും പരാതികള്‍ പരിഗണിക്കുന്നില്ലെന്നും റഷ്യ വ്യക്തമാക്കി. അതേ സമയം ഉക്രയ്ന്റെ സുരക്ഷയെക്കുറിച്ചുള്ള വിശദീകരണം അമേരിക്കയ്ക്ക് അയച്ചതായി റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. ഇത് ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൈനിക ടാങ്ക് യൂണിറ്റും അതിര്‍ത്തിയില്‍നിന്ന് മടങ്ങുന്നതായി പ്രതിരോധമന്ത്രലായം ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ റഷ്യന്‍ സൈന്യം യുദ്ധപരിശീലനം പൂര്‍ത്തിയാക്കി മടങ്ങിത്തുടങ്ങിയിട്ടും പാശ്ചാത്യ രാജ്യങ്ങള്‍ യുദ്ധഭീതി പടര്‍ത്തുന്നത് തുടരുകയാണ്. സൈന്യം മടങ്ങുകയണെന്ന് റഷ്യ പറയുമ്പോഴും അതിന് തെളിവില്ലെന്ന് ജോ ബൈഡനും യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ഡെര്‍ ലെയ്നും ആവര്‍ത്തിക്കുകയാണ്.

ഏത് നിമിഷവും റഷ്യ ഉക്രൈയ്‌നെ ആക്രമിക്കുമെന്ന വാദവുമായി ലിത്വാനിയ പോലുള്ള രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ലിത്വാനിയ ആരോപണമുന്നയിച്ചതെന്നുള്ളതും ദുരൂഹമാണ്. റഷ്യയുടെ പ്രസ്താവനയില്‍ പാശ്ചാത്യ രാജ്യങ്ങള്‍ വഞ്ചിതരാകരുതെന്നായിരുന്നു ബ്രിട്ടന്‍ വിദേശ സെക്രട്ടറി ലിസ് ട്രസിന്റെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here