രഞ്ജി ട്രോഫിയില്‍ കേരളം ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക്

രഞ്ജി ട്രോഫിയില്‍ രോഹന്‍ കുന്നുമ്മലിനു പിന്നാലെ പൊന്നം രാഹുലും സെഞ്ചുറി നേടിയതോടെ മേഘാലയ്‌ക്കെതിരെ കേരളം കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക്. എട്ട് വിക്കറ്റ് നഷ്ടത്തില്‍ കളി അവസാനിക്കുമ്പോള്‍ കേരളം രണ്ടാം ദിനം 454 റണ്‍സാണ് സ്വന്തമാക്കിയത്.

കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത് 147 റണ്‍സ് നേടിയ പൊന്നം രാഹുലും, അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും, വിത്സാല്‍ ഗോവിന്ദുമാണ്.

മേഘാലയ്ക്കുവേണ്ടി ചിരാഗ് ഖുറാന മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നഫീസ് സിദ്ദിഖിയും ആര്യന്‍ ബോറയും രണ്ട് വിക്കറ്റുകള്‍ വീതമാണ് സ്വന്തമാക്കിയത്. ദിപു സംഗ്മയ്ക്കാണ് ഒരു വിക്കറ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News