ഗ്രാഫിക്ക്‌സ് ആര്‍ക്ക് ചിപ്‌സെറ്റുകളുടെ റിലീസ് വൈകുമെന്ന് ഇന്റല്‍

ഏറ്റവും പുതിയ ചിപ്‌സെറ്റുകളായ ഗ്രാഫിക്ക്‌സ് ആര്‍ക്കിന്റെ റിലീസ് വൈകുമെന്ന് ഇന്റല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ക്കു വേണ്ടിയുള്ള ചിപ്‌സെറ്റുകളാണ് വൈകുക.

ലാപ്‌ടോപ്പുകള്‍ക്കു വേണ്ടിയുള്ള ചിപ്‌സെറ്റുകള്‍ ഈ വര്‍ഷം പകുതിയോടെ പുറത്തിറക്കും. ഈ വര്‍ഷം പകുതിയോടെ തന്നെ ഡെസ്‌ക്ടോപ്പുകള്‍ക്കുള്ള ആര്‍ക്ക് ചിപ്‌സെറ്റ് പുറത്തിറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

ആഗോളതലത്തില്‍ നേരിടുന്ന ചിപ്ക്ഷാമമാണ് കാരണമെന്നാണ് കമ്പനി അറിയിക്കുന്നത്. കോവിഡ് മൂലമുണ്ടായ അനിയന്ത്രിത കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളുടെ ആവശ്യകതയാണ് ചിപ്ക്ഷാമമുണ്ടാക്കിയത്.

ഗ്രാഫിക്ക്‌സ് ആര്‍ക്ക് ചിപ്‌സെറ്റുകള്‍ ഗെയിമിങ്ങിനും, ഗ്രഫിക്‌സ് വര്‍ക്കുകള്‍ക്കും ഏറെ വേഗതയും മികവും നല്‍കുന്നവയാണ്. മുഖ്യ എതിരാളികളായ എന്‍വിഡിയ, എഎംഡി എന്നീ കമ്പനികളോടാണ് പുതിയ ആര്‍ക്ക് ചിപ്‌സെറ്റുകള്‍ മല്‍സരിക്കുക.

കമ്പ്യൂട്ടര്‍ കോമ്പോണന്‍സ് നിര്‍മ്മാതാക്കളായ ഒഇഎം ഇന്റലിന്റെ ഗ്രാഫിക്‌സ് ആര്‍ക്ക് ചിപ്‌സെറ്റുകള്‍ ഉപയോഗിച്ചുള്ള നോട്ട്ബുക്ക് കമ്പ്യൂട്ടറുകളും ചിപ്‌സെറ്റ് ലഭ്യമാകുന്നതോടെ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News