ഹിജാബ് മതാചാരത്തിന്റെ ഭാഗമല്ല: കര്‍ണാടക

ഇസ്ലാമിന്റെ അനിവാര്യമായ മതാചാരത്തിന്റെ ഭാഗമല്ല ഹിജാബെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹിജാബിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തില്‍ വരില്ലെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശം ലംഘിക്കുന്നില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

ഹിജാബ് ഇസ്ലാം മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരമല്ല എന്നും കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിംഗ് നവദ്ഗി പറഞ്ഞു. ജസ്റ്റീസ് റിതു രാജ് അവസ്തി, ജസ്റ്റീസ് ജെ.എം. ഖാസി, ജസ്റ്റീസ് കൃഷ്ണ എം. ദീക്ഷിത് എന്നിവരടങ്ങിയ ഫുള്‍ ബെഞ്ചിനോടാണ് സര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞത്.

ഫെബ്രുവരി അഞ്ചിലെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് നിയമാനുസൃതമാണെന്നും അതില്‍ എതിര്‍ക്കേണ്ട കാര്യമില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here