ADVERTISEMENT
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുന്‍ എംഡിയും സിഇഒയുമായ ചിത്ര രാമകൃഷ്ണയെ സിബിഐ ചോദ്യം ചെയ്യുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിലാണ് ചിത്രയെ വീണ്ടും ചോദ്യം ചെയ്യുന്നത്. കേസില്‍ നേരത്തെ എഫ്‌ഐആര്‍ ഇട്ടിരുന്നു.
ചോദ്യം ചെയ്യല്‍ നടക്കുന്നത് മുംബൈയിലാണ്. ഇതിനോടകംതന്നെ രാംകൃഷ്ണ, മുന്‍ സിഇഒ ആനന്ദ് സുബ്രഹ്മണ്യം, ചിത്രയുടെ മുന്‍ഗാമി രവി നാരായണ്‍ എന്നിവര്‍ക്കെതിരെ അന്വേഷണ ഏജന്‍സി ലുക്ക്ഔട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.
എന്‍എസ്ഇയുടെ ഓപ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ തസ്തികയില്‍ ആനന്ദ് സുബ്രമണ്യത്തെ നിയമിച്ചത് സംബന്ധിച്ചും ചിത്ര രാമകൃഷ്ണ ആരോപണം നേരിടുന്നുണ്ട്. ചിത്ര രാമകൃഷ്ണ എന്‍എസ്ഇയുടെ തലപ്പത്തിരുന്നത് 2013 മുതല്‍ 2016 വരെയുള്ള കാലയളവിലായിരുന്നു.
ഹിമാലയന്‍ സന്യാസിക്ക് എന്‍എസ്ഇയുടെ മേധാവിയായിരിക്കുമ്പോള്‍ ഏജന്‍സിയെ സംബന്ധിക്കുന്ന രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ചിത്രയ്‌ക്കെതിരെയുള്ള ആരോപണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.