കൊവിഡ് വാരിയേഴ്‌സിന് കൊച്ചി മെട്രോയില്‍ പകുതിനിരക്കില്‍ ട്രിപ് പാസ്

കൊവിഡ് മഹാമാരിക്കാലത്ത് സമൂഹത്തിന് നല്‍കിയ സേവനത്തെ മാനിച്ച് കൊവിഡ് വാരിയേഴ്‌സിന് 50 ശതമാനം ഡിസ്‌കൗണ്ടില്‍ ട്രിപ് പാസ് (കൊച്ചി വണ്‍കാര്‍ഡ്) ഏര്‍പ്പെടുത്തി.

ശനിയാഴ്ച മുതല്‍ ഇതിന്റെ പ്രയോജനം ലഭിക്കും. ഡോക്ടര്‍മാര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ്, ആശപ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ആതുര ശുശ്രൂഷാ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ശുചീകരണതൊഴിലാളികള്‍, പൊലീസ് തുടങ്ങിയവര്‍ അടങ്ങിയ കൊവിഡ് വാരിയേഴസിന് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ കൊച്ചി വണ്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചാല്‍ മതി. പുതുതായി കൊച്ചി വണ്‍കാര്‍ഡ് ട്രിപ് പാസ് എടുക്കുന്നവര്‍ കോവിഡ് വാരിയര്‍ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പിയും നല്‍കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News