യുക്രെയ്നില്‍ നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് നടത്തും; ആദ്യ വിമാനം ഉടൻ

യുദ്ധഭീതിയെത്തുടര്‍ന്ന് നിരവധി പേര്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ താല്‍പര്യപ്പെടുന്ന സാഹചര്യത്തില്‍ യുക്രെയ്നില്‍ നിന്ന് എയര്‍ഇന്ത്യ വിമാന സര്‍വീസ് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.

22,24,26 തിയതികളില്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ ബോറിസ്പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തും. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയര്‍ഇന്ത്യ ഓഫീസുകള്‍, വെബ്സൈറ്റ്, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍, കോള്‍ സെന്ററുകള്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

യുക്രെയ്നില്‍ നിന്ന് ആവശ്യത്തിന് വിമാന സര്‍വീസില്ലെന്ന പരാതി ലഭിച്ചതിനാല്‍ എയര്‍ ഇന്ത്യ, യുക്രെയ്നിയന്‍ ഇന്‍റര്‍നാഷ്ണല്‍ എയര്‍ലൈന്‍സ് എന്നിവയുടെ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് സ്ഥാനപതി കാര്യാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികള്‍ ലഭ്യമാകുന്ന ആദ്യ വിമാനത്തില്‍ തന്നെ നാട്ടിലേയ്ക്ക് വരാന്‍ ശ്രമിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News