എകെജി സെന്ററിൽ സൗരോർജ നിലയം; ഉദ്ഘാടനം കോടിയേരി ബാലകൃഷ്‌ണൻ നിർവഹിക്കും

എകെജി സെന്ററിൽ സംസ്ഥാന വൈദ്യുതി ബോർഡിന്റെ സൗര പദ്ധതിയിലുൾപ്പെടുത്തി 30 കിലോവാട്ട് ശ്യംഖലാബന്ധിത സൗരോർജ നിലയം പ്രവർത്തനക്ഷമമായി. സംസ്ഥാന സർക്കാരിന്റെ പുനരുപയോഗ ഊർജ്ജ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ഗതിവേഗം പകരുന്നതിന് മുതൽക്കൂട്ടാകുന്നതാണ് എകെജി സെന്ററിലെ പുതിയ സൗരോർജ പ്ലാന്റ്.

വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ അക്രഡിറ്റഡ് സ്ഥാപനമായ ഇൻകെൽ ലിമിറ്റഡാണ് സൗരോർജ നിലയം സ്ഥാപിച്ചത്. അതിനൂതനമായ MONO PERC സാങ്കേതികവിദ്യയിലുള്ള ഉയർന്ന കാര്യക്ഷമതയുള്ള 400Wp ശേഷിയുള്ള 75 സോളാർ പാനലുകളും, 30 കിലോവാട്ട് ശേഷിയുള്ള സോളാർ ഇൻവെർട്ടറുമാണ് പദ്ധതിക്കായി ഉപയോഗിച്ചിട്ടുള്ളത്.

സൗരോർജ്ജ നിലയത്തിൽനിന്നും പ്രതിദിനം ശരാശരി 120 യൂണിറ്റും, പ്രതിമാസം ശരാശരി 3600 യൂണിറ്റും വൈദ്യുതി ഉത്പാദിപ്പിക്കാനാകും. നേരത്തെ ഉപയോഗിച്ചിരുന്ന സോളാർ പ്ലാന്റ് പുതുക്കിയാണ് പരിസ്ഥിതി സൗഹൃദമായ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ പരമാവധി ഉപയോഗപ്പെടുത്തുന്ന പുത്തൻ മാതൃകയിലുള്ള സൗരോർജ പ്ലാന്റ് എകെജി സെന്ററിൽ സജ്ജമാക്കിയിട്ടുളളത്.

സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം 2022 ഫെബ്രുവരി 20 ഞായറാഴ്ച്ച വൈകുന്നേരം നാല് മണിക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നിർവഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News