ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ നയന്‍താരയെത്തുന്നു…

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ലൂസിഫര്‍. ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ‘ഗോഡ്ഫാദറി’ ന്റെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്.

ലൂസിഫറില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ ഗോഡ്ഫാദറില്‍ അവതരിപ്പിക്കാനെത്തുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ചിത്രത്തിലെ നയന്‍താരയുടെ ലുക്ക് സംവിധായകന്‍ മോഹന്‍ രാജ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.

മഞ്ജു വാരിയര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെയാണ് തെലുങ്കില്‍ നയന്‍താര അവതരിപ്പിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫനെ അവതരിപ്പിക്കുന്നത്. ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹന്‍രാജ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

തെലുങ്കില്‍ ചിരഞ്ജീവി സ്റ്റീഫന്‍ നെടുമ്പള്ളിയായി വരുമ്പോള്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ചത് ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയി ഇന്ത്യയ്ക്കു പുറത്തും സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി കേരളത്തിലും വിലസുന്ന നായകനെയാണ്.

മലയാളത്തില്‍ മാസ് പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നുവെങ്കില്‍ തെലുങ്കില്‍ റൊമാന്റിക് ട്രാക്കിലൂടെയും സ്റ്റീഫന്‍ സഞ്ചരിക്കുമെന്നും റിപ്പോര്‍ട്ട് വരുന്നുണ്ട്. സത്യദേവ് കഞ്ചരണയാണ് ചിത്രത്തിലെ മറ്റൊരു താരം. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിരവ് ഷായാണ്. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News