ഇടുക്കി സൂര്യനെല്ലിയിൽ യുവാവിന് വെടിയേറ്റു

ഇടുക്കി ബി എല്‍റാവില്‍ യുവാവിനെ സമീപ സ്ഥലമുടമ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവവച്ചു. സൂര്യനെല്ലി സ്വദേശി മൈക്കിള്‍ രാജിനാണ് വെടിയേറ്റത്. സംഭവത്തിൽ ബി എല്‍ റാവ് സ്വദേശി കരിപ്പക്കാട്ട് ബിജു വര്‍ഗ്ഗീസിനെ ശാന്തമ്പാറ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പരിക്കേറ്റ മൈക്കിള്‍ രാജ് നെടുങ്കണ്ടത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

വാഹനം സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. പരുക്കേറ്റ മൈക്കിള്‍ രാജിനും വെടിയുതിര്‍ത്ത ബിജുവിനും ബി എല്‍ റാമില്‍ ഏലത്തോട്ടമുണ്ട്. ഇരുവരുടേയും തോട്ടത്തിലേയ്ക്ക് ഒരു വഴിയിലൂടെയാണ് പോകേണ്ടതും.

ഇരുദിശകളിലെത്തിയ വാഹനങ്ങൾക്ക് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇതിനിടെ ബിജു വാഹനത്തിൽ സൂക്ഷിച്ചിരുന്ന എയര്‍ഗണ്‍ എടുത്ത് വെടിവയ്ക്കുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് മൈക്കിളിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബിജുവിനെ ശാന്തമ്പാറ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here