കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് ഇല്ലെന്ന് പ്രഖ്യാപിച്ച് കെ.സുധാകരന്‍.

കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് ഇല്ലെന്ന് പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പുനസംഘടനാ നടപടികളുമായി മുന്നോട്ടുപോകുമെന്നും സമവായത്തിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.

എഐസിസി എല്ലാ സംസ്ഥാനങ്ങളിലും നടത്തുന്ന കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്് കേരളത്തില്‍ നടത്തില്ലായെന്ന് തീരുമാനമെടുത്തത് കെ.സുധാകരനും വിഡി സതീശനും നേതൃത്വം നല്‍കുന്ന നിലവിലെ നേതൃത്വമാണ്. എ-ഐ ഗ്രൂപ്പുകളെ ഞെട്ടിച്ച് എഐസിസി പോലും അറിയാതെയാണ് കെ.സുധാകരന്‍ തീരുമാനം പ്രഖ്യാപിച്ചത്.

പാര്‍ട്ടി മെമ്പര്‍ഷിപ്പ് കേരളത്തില്‍ എത്തിയിട്ടും ബൂത്തുകളില്‍ വിതരണം നടത്തിയില്ലെന്നും സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സൂധാകരന്റെ നീക്കമെന്നുമാണ് ഗ്രൂപ്പുകളുടെ ആരോപണം. പാര്‍ട്ടി പിടിച്ചെടുക്കാനുള്ള സുധാകരന്റെ നീക്കത്തെ സംഘടനാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കാമെന്ന എ-ഐ ഗ്രൂപ്പുകളുടെ ലക്ഷ്യവുമാണ് പ്രതിസന്ധിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News