അറിഞ്ഞോ? ലോകത്ത് കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്ന് നമ്മുടെ കേരളത്തിൽ; ആ മനോഹര ഗ്രാമം ഇതാണ്…

പര്‍വ്വതശിഖരങ്ങളും താഴ്‌വരകളും നദികളും കായലുകളും കൊണ്ടു സമ്പന്നമാണ് കേരളം. കാഴ്ചകളുടെയും മനോഹാരിതയുടെയും പേരിൽ കേരളം എന്നും പ്രസിദ്ധമാണ്. ആ​ഗോളതലത്തിൽ പ്രിയപ്പെട്ട വിനോദസഞ്ചാര മേഖലകളില്‍ മുന്‍നിരയിലാണ് നമ്മുടെ സംസ്ഥാനം. ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് ഒരു പ്രധാനകാരണം.

Backwaters canal, Aymanam, Kerala - Picture of GK's Riverview Homestay,  Kottayam - Tripadvisor

ഇപ്പോഴിതാ നമ്മുടെ ഈ കൊച്ചു കേരളത്തിലെ ഒരു ഗ്രാമം ലോകത്ത് കണ്ടിരിക്കേണ്ട മുപ്പത് സ്ഥലങ്ങളിൽ ഒന്നായി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ട്രാവൽ മാഗസിൻ ആയ കോണ്ടേ നാസ്റ്റ ട്രാവലർ പുറത്തുവിട്ട പട്ടികയിലാണ് കോട്ടയം ജില്ലയിലെ അയ്മനം ഇടം നേടിയിരിക്കുന്നത്.

Aymanam from 'The God of Small Things' is among world's 30 best places to  visit in 2022'

കായലിനോട് ചേർന്നുള്ള മനോഹരമായ ഗ്രാമമായ അയ്മനം ലണ്ടന്‍, അമേരിക്കയിലെ ഒക്‌ലാഹോമ, സിയോള്‍, ഇസ്താംമ്പുള്‍, ശ്രീലങ്ക, ഭൂട്ടാന്‍, തുടങ്ങി മുപ്പതോളം സ്ഥലങ്ങൾക്കൊപ്പം കോണ്ടേ നാസ്റ്റ ട്രാവലറുടെ പട്ടികയിൽ ഉൾപ്പെടുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. വിനോദ സഞ്ചാരത്തിന് പേരുകേട്ട ലോകത്തെ തന്നെ പ്രമുഖമായ രാജ്യങ്ങൾക്കൊപ്പമാണ് അയ്മനവും ഇടംപിടിച്ചിരിക്കുന്നത്.

Aymanam from 'The God of Small Things' is among world's 30 best places to  visit in

സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡീഷ, ഗോവ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ മറ്റു പ്രാദേശിക സംസ്ഥാനങ്ങൾ. ഇതിനു മുമ്പും അയ്മനത്തെ തേടി അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്. സൈക്കിൾ യാത്രയ്ക്കും നെൽവയലിലൂടെയുള്ള കാൽനടയാത്രകയ്ക്കും വിവിധ ഭക്ഷണ സ്വാദുകൾ പരീക്ഷിക്കാനും ഇവിടുത്തെ സംസ്കാരവും ഗ്രാമജീവിതവും ആസ്വദിക്കാനും നിരവധി വിനോദസഞ്ചാരികളും ഇങ്ങോട്ടേക്ക് എത്താറുണ്ട്.

Aymanam from 'The God of Small Things' is among world's 30 best places to  visit in 2022'

1997-ൽ പുറത്തിറങ്ങിയ അരുന്ധതി റോയിയുടെ ബുക്കർ പ്രൈസ് നേടിയ ‘ദി ഗോഡ് ഓഫ് സ്മോൾ തിംഗ്സ്’ എന്ന പുസ്തകത്തിലും ഈ ഗ്രാമത്തെ കുറിച്ച് വിവരിച്ചിട്ടുണ്ട്. 2020-ൽ സംസ്ഥാന സർക്കാർ ഇതിനെ ഒരു മാതൃകാ-ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here