ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകനെ കുത്തിക്കൊന്ന സംഭവം; ആറ് പ്രതികൾ പിടിയിൽ

ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകനെ കുത്തിക്കൊന്ന സംഭവത്തിൽ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് ഗുണ്ടാസംഘങ്ങളാണ് അറസ്റ്റിലായത്.കൊലപാതകത്തിന് പിന്നിൽ രാഷ്ട്രിയമില്ലെന്നും അമ്പലപറമ്പിലെ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു

കുമാരപുരം പൊത്തപ്പള്ളി തെക്ക് പീടികയിൽ വീട്ടിൽ ടോം പി തോമസ് , കുമാരപുരം പൊത്തപ്പള്ളി കടൂർ വീട്ടിൽ വിഷ്ണു, തൃക്കുന്നപ്പുഴ കിഴക്കേക്ക ര വടക്ക് നിഷ ഭവനത്തിൽ കിഷോർ കുമാർ ( കൊച്ചി രാജാവ് 34), കുമാരപുരം താമല്ലാക്കൽ പടന്നയിൽ കിഴക്കതിൽ ശിവകുമാർ കുമാരപുരം എരിക്കാവ് കൊച്ചുപുത്തൻ പറമ്പിൽ സുമേഷ്, താമല്ലാക്കൽ പുളിമൂട്ടിൽ സൂരജ് എന്നിവരെയാണ് ഹരിപ്പാട് സി ഐ ബിജു വി നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കേസിലെ മറ്റൊരു പ്രതിയായ കുമാരപുരം പൊത്തപ്പള്ളി തെക്ക് ചെട്ടിശ്ശേരിൽ വടക്കേതിൽ നന്ദുപ്രകാശ് (23) ഒളിവിലാണ് ഉത്സവത്തിന് ഇടയിലുണ്ടായ വാക്കുതർക്കം കൊലപാതത്തിൽ കലാശിക്കുകയായിരുന്നു എന്ന് ജില്ലാ പൊലീസ് മേധാവി ജയദേവ് ഐപിഎസ് പറഞ്ഞു.

എന്നാൽ ഈ കൊലപാതകത്തെ സിപിഎമ്മിന്റെ തലയിൽ കെട്ടിവെയ്ക്കാനാണ് BJP അധ്യക്ഷൻ സുരേന്ദ്രൻ്റെ ശ്രമം .എന്നാൽ ജില്ലാ പൊലീസ് മേധാവി ശാസ്ത്രിയ വിശകലനത്തിന് ശേഷം നടത്തിയ പ്രസ്ഥാവന BJP യുടെ കള്ളത്തരം പൊളിക്കുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here