രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയുടെ ചിത്രം തിയറ്ററുകളിലേക്ക്; എതര്‍ക്കും തുനിന്തവന്റെ ടീസര്‍ പുറത്തുവിട്ടു

സൂര്യ നായകനാകുന്ന ചിത്രം എതര്‍ക്കും തുനിന്തവന്റെ ടീസര്‍ പുറത്തുവിട്ടു. രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷമാണ്
സൂര്യയുടെ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. പാണ്ടിരാജ് ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. തിയറ്ററുകളില്‍ ആവേശമാകുമെന്ന ചിത്രമായിരിക്കും ‘എതര്‍ക്കും തുനിന്തവൻ’.

മാര്‍ച്ച് 10നാണ് ചിത്രം റിലീസ് ചെയ്യുക. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് സൂര്യയുടെ നായികയായി എത്തുന്നത്. ആര്‍ രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സൂര്യയുടെ പുതിയ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് റൂബന്‍. കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.

സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് ‘എതര്‍ക്കും തുനിന്തവന്റെ’ നിര്‍മാണം. ഡി ഇമ്മനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തമിഴിന് പുറമേ കന്നഡ, തെലുങ്ക് , മലയാളം, ഹിന്ദി ഭാഷകളിലും ‘ചിത്രം എത്തും.

സൂര്യയുടെ കരിയറിലെ 40-ാം ചിത്രമാണിത്. വിനയ് റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News