വാശിയോടെ പാർട്ടികൾ; പഞ്ചാബിൽ പരസ്യ പ്രചാരണം അവസാനിച്ചു

പഞ്ചാബിൽ ആവേശത്തിലാഴ്ത്തി പരസ്യ പ്രചാരണം അവസാനിച്ചു. ഇത്തവണ പഞ്ചാബിൽ അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസമാണ് ആംആദ്മി മുന്നോട്ട് വെക്കുന്നത്. പ്രവർത്തകർക്ക് ആവേശം പകർന്നാണ് മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നിയുടെയും, മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവത് മാന്റെയും പ്രചാരണം സമാപിച്ചത്.

അതിനിടെ ഖലിസ്ഥാനികളുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ബന്ധമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി കത്ത് അയച്ചു.

അവസാന ദിനമായ ഇന്ന് വാശിയേറിയ പ്രചാരണവുമായി എല്ലാ പാർട്ടികളും മുന്നിട്ടുനിന്നത്. പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ നേർക്കു നേർ പോരാട്ടമാണ് പഞ്ചാബിൽ നടക്കുന്നത്.

പഞ്ചാബിൽ ഇത്തവണ അധികാരം പിടിക്കുമെന്ന ഉറച്ച വിശ്വാസമാണ് ആംആദ്മി മുന്നോട്ട് വെക്കുന്നത്. ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവത് മാനും വലിയ ആവേശമാണ് പ്രചരണ രംഗത്തുയർത്തുന്നത്. മുഖ്യമന്ത്രി ചാരഞ്ജിത് സിങ് ചന്നിയുടെയുടെ പ്രചാരണവും അണികളെ ആവേശത്തിലാഴ്ത്തി.

അതേസമയം കാര്യമായ സ്വാധീനമില്ലെങ്കിലും ബിജെപിയും ശക്തമായി തന്നെ മത്സരരംഗത്തുണ്ട്. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസുമായി ചേർന്നാണ് ബിജെപി മത്സരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News