തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിഭാഗത്തിന് മേഖല ഓഫീസ് സജ്ജമാക്കും;പി. എ മുഹമ്മദ് റിയാസ്

ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈന്‍ വിഭാഗത്തിന് റീജിയണല്‍ ഓഫീസ് സജ്ജമാക്കാന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ വരുന്ന നിര്‍മാണ പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഡിസ്ട്രിക് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യത്തിന് നിര്‍ദേശം നല്‍കിയത്. നിലവിലുള്ള പ്രധാന ഓഫീസിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് തീരുമാനം.

തിരുവനന്തപുരം മേഖല ഓഫീസ് രൂപീകരിക്കുന്നത് വകുപ്പിന് കീഴിലെ വിവിധ വിഭാഗങ്ങള്‍ നിര്‍മിക്കുന്ന റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാനും സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുമാണ്.

കോഴിക്കോടും കൊച്ചിയിലും മാത്രമാണ് നിലവില്‍ മേഖലാ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലെയും പ്രധാന റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണ പുരോഗതി യോഗത്തില്‍ വിലയിരുത്തി.

ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അധ്യക്ഷയായ യോഗത്തില്‍ മന്ത്രിമാരായ ജി.ആര്‍ അനില്‍, ആന്റണി രാജു, എം.എല്‍.എമാരായ സി.കെ ഹരീന്ദ്രന്‍, ഐ.ബി സതീഷ്, കടകംപള്ളി സുരേന്ദ്രന്‍, ജി.സ്റ്റീഫന്‍, ഡി.കെ മുരളി, വി.ജോയ്, വി.ശശി, എം.വിന്‍സെന്റ്, വി.കെ പ്രശാന്ത്, കെ.ആന്‍സലന്‍, പൊതുമരാമത്തു സെക്രട്ടറി ആനന്ദ് സിങ്, ജോയിന്റ് സെക്രട്ടറി എസ്. സാംബശിവ റാവു, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എം ഡി എസ് .സുഹാസ് എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News