രണ്ടാം 100 ദിന കർമ്മപരിപാടിയിൽ വൈദ്യുതി വകുപ്പിന് 23 പദ്ധതികള്‍

രണ്ടാം പിണറായി സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ വൈദ്യുതി വകുപ്പിന് 23 പദ്ധതികള്‍. വൈദ്യുതി വകുപ്പില്‍ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, 23 പദ്ധതികളാണ് 623 കോടി രൂപയുടെ മുതല്‍ മുടക്കില്‍ പൂര്‍ത്തിയാക്കുന്നതെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.

100 ദിന പരിപാടിയില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളില്‍ 5,87,496 തൊഴില്‍ ദിനങ്ങള്‍ ആണ് സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നത്. കൂടാതെ, നിര്‍മ്മാണം ആരംഭിക്കുന്ന പദ്ധതികളില്‍ നിന്നായി 1,16,100 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News