കുന്നത്തുനാട് എംഎല്‍എയുടെ ചിത്രമുപയോഗിച്ച് മോര്‍ഫിങ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ

കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജന്‍റെ ചിത്രം ദുരുപയോഗം ചെയ്ത കേസിൽ ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകയായ ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റില്‍.

വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ ട്വന്‍റി ട്വന്‍റിയുടെ അംഗം റസീന പരീതിനെയാണ് പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.  കുന്നത്തുനാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുടെ ചിത്രത്തിനൊപ്പം ശ്രീനിജന്‍റെ ചിത്രം ചേർത്ത്  വ്യാജ  പോസ്റ്റർ തയ്യാറാക്കി റസീന സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.

എം.എൽ.എ യുടെ പരാതിയെതുടർന്നാണ് പോലീസ് കേസ് എടുത്തത്.അറസ്റ്റ് ചെയ്ത റസീനയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here