ട്വന്റി 20; വിന്‍ഡീസിന് 187 റണ്‍സ് വിജയലക്ഷ്യം

ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ 187 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് എടുത്തത്. ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത വിരാട് കോലി, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ ഇന്നിങ്സുകളാണ്.

ഋഷഭ് പന്ത് അര്‍ധ സെഞ്ചുറി നേടി. വെറും 28 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 52 റണ്‍സോടെ ഋഷഭ് പുറത്താകാതെ നിന്നു. വിരാട് കോഹ്‌ലി 41 പന്തുകള്‍ നേരിട്ട് ഒരു സിക്സും ഏഴ് ഫോറുമടക്കം 52 റണ്‍സാണ് എടുത്തത്.

മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഇഷാന്‍ കിഷനെ നഷ്ടമായ ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ – വിരാട് കോഹ്‌ലി സഖ്യം 49 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel