അഭിഷേക് ബാനര്‍ജി വീണ്ടും തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി

തൃണമൂല്‍ കോണ്‍ഗ്രസ്‌ന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി വീണ്ടും അഭിഷേക് ബാനര്‍ജിയെ തന്നെ തെരഞ്ഞെടുത്തു. ആഴ്ചകള്‍ നീണ്ട ആഭ്യന്തര കലഹത്തിനു ശേഷമാണ് അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി മമത ബാനര്‍ജി വീണ്ടും തെരഞ്ഞെടുത്തത്.

അടിയന്തരമായി ചേര്‍ന്ന ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയിലായിരുന്നു ദേശീയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്ന തീരുമാനം. കൊല്‍ക്കത്തയിലെ മമതയുടെ വസതിയിലായിരുന്നു ദേശീയ വര്‍ക്കിംഗ് കമ്മിറ്റി ചേര്‍ന്നത്.
തൃണമൂലിലെ ആഭ്യന്തരകലഹത്തെ തുടര്‍ന്ന് അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ ദേശീയ ഭാരവാഹികളെയെല്ലാം മമത പിരിച്ചുവിട്ടിരുന്നു.

അഭിഷേകിനെ വീണ്ടും പുനസംഘടനയില്‍ ദേശീയ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് മമത പരിഗണിക്കില്ലെന്നായിരുന്നു കരുതിയിരുന്നത്. അഭിഷേകിന്റെ നയങ്ങള്‍ക്കെതിരെ സീനിയര്‍ നേതാക്കളടക്കം രംഗത്ത് വന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here