ഇന്ത്യയിലെ തീവ്ര ചിന്താഗതിക്കാരായ BJP അംഗങ്ങൾക്ക്‌ കുവൈത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തണം; ആവശ്യം ശക്തം

ഇന്ത്യയിൽ നിന്നുള്ള തീവ്ര ചിന്താഗതിക്കാരായ ഭാരതീയ ജനതാപാർട്ടി അംഗങ്ങൾക്ക്‌ കുവൈത്തിൽ പ്രവേശിക്കുന്നതിനു വിലക്ക്‌ ഏർപ്പെടുത്തണമെന്ന് കുവൈത്ത്‌ പാർലമന്റ്‌ അംഗങ്ങൾ ആവശ്യപ്പെട്ടു.

സാലിഹ്‌ അൽ ദിയാബ്‌ ഷലാഹി എം. പി. യുടെ നേതൃത്വത്തിലുള്ള 11 എംപിമാരാണു ഈ ആവശ്യം ഉന്നയിച്ചു കൊണ്ട്‌ സ്പീക്കർ മർസ്സൂഖ്‌ അൽ ഘാനമിനു കത്ത്‌ നൽകിയിരിക്കുന്നത്‌. “ഇന്ത്യയിലെ മുസ്ലിം ന്യൂന പക്ഷങ്ങൾ പീഢനം നേരിടുകയാണെന്ന് ‘ ആരോപിച്ച എംപിമാർ ഇത്‌ അവസാനിക്കുന്നത്‌ വരെ പ്രവേശന വിലക്ക്‌ തുടരണമെന്നും പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

മുഹന്നദ്‌ അൽ സായർ, ഒസാമ അൽ ഷാഹീൻ, മുബാറക്‌ ഹജറഫ്‌, മർസ്സൂഖ്‌ അൽ ഖലീഫ, ഒസാമ അൽ മുനവർ മുതലായ 11  എംപിമാരാണു സ്പീക്കർക്ക്‌ നൽകിയ പ്രസ്ഥാവനയിൽ ഒപ്പിട്ടിരിക്കുന്നത്‌. ഇന്ത്യയികെ ഹിജാബ്‌ വിവാദവുമായി ബന്ധപ്പെട്ട്‌ 22 കുവൈത്ത്‌ പാർലമന്റ്‌ അംഗങ്ങൾ കഴിഞ്ഞ ദിവസം പ്രസ്ഥാവന പുറപ്പെടുവിച്ചിരുന്നു. ഇതിനു പുറമെ ബ്രദർ ഹൂഡ്‌ ആഭിമുഖ്യ സംഘടനയായ ഇസ്ലാമിക്‌ കോൺസ്റ്റിറ്റിയൂഷനൽ മൂവ്മെന്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ബുധനാഴ്ച ഇന്ത്യൻ എംബസിക്ക്‌ സമീപം ഹിജാബ്‌ വിഷയത്തിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here