സ്കൂളുകളിൽ ഇന്നും നാളെയും ശുചീകരണ പ്രവർത്തനങ്ങൾ

സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നും നാളെയും ശുചീകരണ പ്രവർത്തനങ്ങൾ നടക്കും .21ന് സ്കൂളുകളുടെ പ്രവർത്തനം പൂർണതോതിലാകുന്നതിന് മുന്നോടിയായിട്ടാണ് ശുചീകരണം. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിദ്യാർത്ഥി – യുവജന – തൊഴിലാളി സംഘടനകൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളാകും.

ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നതിന് മുന്നോടിയായി സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും ഇന്നും നാളെയുമായി പൂർത്തിയാക്കുകയാണ് വിദ്യാഭാസ വകുപ്പിന്റെ ലക്ഷ്യം. തിരുവനന്തപുരം എസ് എം വി സ്കൂളിൽ നടക്കുന്ന ശുചീകരണത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പങ്കെടുക്കും.

ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. ഫർണിച്ചറുകൾക്ക്‌ ക്ഷാമമുള്ള സ്കൂളുകളിൽ അവ എത്തിക്കാനും സ്കൂൾ ബസുകൾ സജ്ജമാക്കാനും സഹായമുണ്ടാകണം.

വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിദ്യാർത്ഥി – യുവജന – തൊഴിലാളി സംഘടനകളും വിദ്യാഭ്യാസ മേഖലയിലെ സംഘടനകളും ജനപ്രതിനിധികളും ശുചീകരണത്തിന്റെ ഭാഗമാകും. CITU സംസ്ഥാന വ്യാപകമായി സ്കൂൾ ശുചിയാക്കലിന്റെ ഭാഗമാകാനും ആഹ്വാനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here