പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നാളെ

കോണ്‍ഗ്രസിനും ആംആദ്മിക്കും ഒരുപോലെ നിർണായകമായ
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നാളെ.രാവിലെ 8 മണി മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്.ഇത്തവണ ഭരണം പിടിക്കാമെന്ന പ്രതീക്ഷയാണ് ആംആദ്മിക്കെങ്കിൽ ഭരണം നിലനിർത്താനുള്ള കഠിന ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

117 നിയസഭാ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്.പ്രചാരണം അവസാനിച്ചപ്പോൾ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ നേർക്കു നേർ പോരാട്ടമാണ് പഞ്ചാബിൽ നടക്കുന്നത്.

1304 സ്ഥാനാർത്ഥികളാണ് നാളെ നടക്കുന്ന വോട്ടെടുപ്പിൽ ജനവിധി തേടുന്നത്.അതേ സമയം ഇത്തവണ പഞ്ചാബിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ആംആദ്മി പാർട്ടി.എന്നാൽ ആംആദ്മി പാർട്ടി അധ്യക്ഷൻ കെജ്രിവാളിനെതിരായ ഖാലിസ്ഥാൻ ബന്ധമെന്ന ആരോപണമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ആയുധമാക്കിയത്.

ഖാലിസ്ഥാനികളുമായി അരവിന്ദ് കെജ്രിവാളിന് ബന്ധമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി കത്തയച്ചിരുന്നു.ഫെബ്രുവരി 14ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് മാറ്റുകയായിരുന്നു.

ആംആദ്മിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരമെങ്കിലും ബിജെപിയും നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്.ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്നലെ സിഖ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News