ഐ എസ് എല്‍ ; ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – എ.ടി.കെ മോഹൻ ബഗാൻ പോരാട്ടം

ഐ എസ് എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – എ. ടി.കെ മോഹൻ ബഗാൻ പോരാട്ടം. രാത്രി 7:30 ന് വാസ്കോ തിലക് മൈതാനിലാണ് മത്സരം. ആദ്യ നാല് സ്ഥാനക്കാരാണ് പ്ലേ ഓഫില്‍ പ്രവേശിക്കുകയെന്നതിനാൽ ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമാണ്.

15 മത്സരങ്ങൾ വീതം പൂർത്തിയാക്കിയ എ.ടി.കെയ്ക്ക് ഉള്ളത് 29 പോയിന്റും ബ്ലാസ്റ്റേഴ്സിനുള്ളത് 26 പോയിന്റുമാണ്. ഉദ്ഘാടന മത്സരത്തിൽ എ.ടി.കെയും ബ്ലാസ്റ്റേഴ്സും നേർക്ക് നേർ വന്നപ്പോൾ വിജയം 4-2 ന് എടികെയ്ക്ക് ഒപ്പമായിരുന്നു.

രണ്ടാം പാദത്തിലെ മുഖാമുഖം പോരാട്ടത്തിന് വീറും വാശിയും ഏറെയുണ്ട്. വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് രണ്ടാം സ്ഥാനത്തെത്താം. തോൽവി പോയിന്റ് പട്ടികയിലെ സ്ഥാനം പിന്നോട്ടടിപ്പിക്കുമെന്നതിനാൽ എ.ടി.കെ ജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല.

വാസ്ക്വേസും ല്യൂണയും ഡിയാസും സിപോവിച്ചും എല്ലാം ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമ്പോഴും പിഴവുകൾ ആവർത്തിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. അതി ശക്തരായ എ.ടി.കെയ്ക്കെതിരെയാണ് മത്സരമെങ്കിലും ബ്ലാസ്റ്റേഴ്സിന് ജയിക്കണം.

ഈസ്റ്റ് ബംഗാളിനെതിരെ ഒറ്റ ഗോളിന് ജയിച്ചെങ്കിലും ജംഷെദ്പൂരിനെതിരെ മൂന്ന് ഗോൾ വഴങ്ങിയ പ്രതിരോധത്തിലാണ് പരിശീലകൻ വുകുമനോച്ചിന്റെ ആശങ്ക മുഴുവൻ. പോരായ്മകളും പാളിച്ചകളും പരിഹരിച്ചുള്ള പ്രകടനത്തിലാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ശ്രദ്ധിക്കുന്നത്.

റോയ് കൃഷ്ണ -ലിസ്റ്റൻ കൊളാക്കോ – മൻവീർ സിംഗ് കൂട്ടുകെട്ട് കളി മെനയുമ്പോൾ ബ്ലാസ്റ്റേഴ്സിന് കരുതിയിരിക്കണം. സന്ദേശ് ജിങ്കനും സുബാശിഷ് ബോസും ടിരിയും പ്രിതം കോട്ടാലും അണിനിരക്കുന്ന സൂപ്പർ ഡിഫൻസും എ.ടി.കെ യുടെ അപ്രമാദിത്വം തെളിയിക്കുന്നു.

അമരീന്ദർ സിങ്ങിന്റെ വിസ്മയ സേവുകളും മുൻ ചാമ്പ്യന്മാർക്ക് തുണയാകും. ഏതായാലും വാസ്കോ തിലക് മൈതാൻ വീണ്ടും ഒരുങ്ങുകയാണ് ഐഎസ് എല്ലിലെ കിടിലൻ പോരാട്ടത്തിനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News