കൊവിഡ് മുന്നണിപ്പോരാളികൾക്ക് കൊച്ചി മെട്രോയില്‍ ട്രിപ്പ് പാസ്

കൊവിഡ് മുന്നണിപ്പോരാളികൾക്ക് കൊച്ചി മെട്രോയില്‍ ട്രിപ്പ് പാസ് ഏർപ്പെടുത്തി. ശനിയാഴ്ച മുതല്‍ ട്രിപ്പ് പാസ്സ് ഉപയോഗിച്ച് പകുതിനിരക്കില്‍ യാത്ര ചെയ്യാമെന്ന് കെ എം ആർ എൽ അറിയിച്ചു.

കൊവിഡ് മഹാമാരിക്കാലത്ത് സമൂഹത്തിന് നല്‍കിയ സേവനത്തെ മാനിച്ചാണ് തീരുമാനം. ഡോക്ടര്‍മാര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ്, ആശാ പ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ആതുര ശുശ്രൂഷാ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ശുചീകരണതൊഴിലാളികള്‍, പൊലീസ് തുടങ്ങിയ കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ട്രിപ്പ് പാസ്സും തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചാല്‍ മതി.

പുതുതായി കൊച്ചി വണ്‍കാര്‍ഡ് ട്രിപ് പാസ് എടുക്കുന്നവര്‍ കൊവിഡ് മുന്നണിപ്പോരാളിയാണെന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി നല്‍കണമെന്നും കെ എം ആര്‍ എല്‍ അറിയിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News