കെഎസ്ഇബി സമരം ; അന്തിമ തീരുമാനം ഇന്ന്

കെഎസ്ഇബിയിൽ തൊഴിലാളി സംഘടനകൾ നടത്തി വന്ന സമരം അവസാനിപ്പിക്കാൻ ധാരണയായ പശ്ചാത്തലത്തിൽ ഇന്ന് KSEB ചെയർമാനുമായി തൊഴിലാളി സംഘടനാ നേതാക്കളുടെ അന്തിമ ചർച്ച നടക്കും.

ചെയർമാൻ കൊവിഡ് ബാധയെ തുടർന്ന് വിശ്രമത്തിലായതിനാൽ ഓൺലൈൻ ആയാണ് ചർച്ച നടക്കുക. തൊഴിലാളികൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ സംഘടനാ പ്രതിനിധികൾക്ക് മന്ത്രി ഉറപ്പ് നൽകിയിരുന്നു.

എൽഡിഎഫിന്റെ നിർദേശപ്രകാരം വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി ആണ് സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയത്.ഇന്ന് നടക്കുന്ന ചർച്ചക്ക് ശേഷമാകും സമരം സംബന്ധിച്ച വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News