സംസ്ഥാനത്തെ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്ന് യാഥാര്‍ത്ഥ്യമാകും

സംസ്ഥാനത്തെ ഏകീകൃത തദ്ദേശസ്വയം ഭരണ വകുപ്പ് ഇന്ന് യാഥാര്‍ത്ഥ്യമാവും.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും ജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാനുമായി ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി നടത്തും.

കോവളം വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ വെച്ച് സംഘടിപ്പിക്കുന്ന തദ്ദേശസ്വയം ഭരണ ദിനാഘോഷ ചടങ്ങിലാണ് പ്രഖ്യാപനം.

മന്ത്രിമാരായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍, ആന്റണി രാജു എന്നിവര്‍ പങ്കെടുക്കും.സെമിനാറും സ്വരാജ് ട്രോഫി വിതരണവും മഹാത്മാ പുരസ്‌കാര സമര്‍പ്പണവും ചടങ്ങില്‍ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News