
ഗുജറാത്തിലെ സ്കൂളില്‍ ഗോഡ്സെയെ പ്രകീര്‍ത്തിച്ചുകൊണ്ടുളള പ്രസംഗ മത്സരം സംഘടിപ്പിച്ചത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമെന്ന് ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം. രാജ്യത്ത് ഹൈന്ദവ വര്‍ഗ്ഗീയതയെ പുനരുജ്ജീവിപ്പിക്കാനും അതിന് ദേശീയ പരിവേഷം നല്‍കാനുമുളള ആസൂത്രിത ഗൂഢാലോചന നടക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നാഥുറാം ഗോഡ്സെ എന്‍റെ ആദര്‍ശം എന്ന വിഷയത്തില്‍ ഗുജറാത്തിലെ സ്കൂളുകളില്‍ നടത്തിയ പ്രസംഗ മത്സരം ആര്‍എസ്എസ് നേതാവിനെ മഹത്വവത്ക്കരിക്കാനുളള ശ്രമത്തിന്‍റെ ഭാഗമാണെന്ന് ഡോ. സുനില്‍ പി ഇളയിടം പറഞ്ഞു. ഇന്ത്യയുടെ അഖണ്ഡത നിലനിര്‍ത്താനുളള ശ്രമമായിരുന്നു ഗാന്ധിവധം എന്ന് വരുത്തി തീര്‍ക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യം.
ഹൈന്ദവ വര്‍ഗീയതയുടെ രാഷ്ട്രീയത്തിന് ദേശീയ പരിവേഷം നല്‍കാനുമുളള ആസൂത്രിത ഗൂഢാലോചനയാണ് ഗോഡ്സെ പ്രകീര്‍ത്തനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ വിവിധ സര്‍ക്കാര്‍- സ്വകാര്യ സ്കൂളുകളിലെ അഞ്ച് മുതല്‍ എട്ട് വരെയുളള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് വിവാദ വിഷയത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചത്. ഗോഡ്സയെ പ്രകീര്‍ത്തിച്ച് നടന്ന മത്സരത്തില്‍ സമ്മാനങ്ങളും വിതരണം ചെയ്തു. സമൂഹമാധ്യമങ്ങള്‍ വഴി പ്രസംഗ മത്സരത്തിന്‍റെ വിഷയങ്ങള്‍ പുറത്തായതോടെ വന്‍ പ്രതിഷേധം ഉയരുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here