കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു 2 പേര്‍ മരിച്ചു

കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു 2 പേര്‍ മരിച്ചു. പാപ്പിനിശ്ശേരി -പിലാത്തറ കെഎസ്ടിപി റോഡ് കെ.കണ്ണപുരം പാലത്തിനുസമീപം പുലര്‍ച്ചെ 2.30നാണ് അപകടം. കാര്‍ യാത്രക്കാരായ ചിറക്കല്‍ അലവിലെ പ്രജുല്‍ (34) പൂര്‍ണിമ (30) എന്നിവരാണ് മരിച്ചത്.

2 പേര്‍ക്ക് പരിക്കേറ്റു. മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞു പുലര്‍ച്ചെ നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം. പരുക്കേറ്റവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here