നഗരസഭയുടെ ബജറ്റിലേക്ക് അഭിപ്രായം തേടി മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം നഗരസഭയുടെ 2022-23 ബജറ്റിലേക്ക് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങള്‍ തേടി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ‘എന്റെ നഗരത്തില്‍ ഇനിയെന്തൊക്കെ വേണം…’ എന്ന് ഓരോ നഗരവാസികള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി തലസ്ഥാനത്തേക്കെത്തുന്ന മറ്റ് അതിഥികള്‍ക്കും മേയറെ നേരിട്ട് അറിയിക്കാം.

ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രായോഗികതയും ആവശ്യകതയും പരിഗണിച്ച് ബഡ്ജറ്റിന്റെ ഭാഗമാക്കും.

tvmbudget2022@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നിര്‍ദ്ദേശങ്ങള്‍ അയച്ചുതന്ന് നഗരവികസനത്തില്‍ പങ്കാളികളാകണമെന്ന് ആര്യ രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News