ആയുസ്സ് തീര്‍ന്ന കെ.എസ്.ആര്‍.ടി.സി. ബസുകള്‍ എ.സി. സ്ലീപ്പറുകളാകുന്നു…

കെ.എസ്.ആര്‍.ടി.സി. ആവിഷ്‌കരിച്ച ‘ബജറ്റ് ടൂറിസം സെല്ലി’ന്റെ ആഭിമുഖ്യത്തില്‍, പഴയ കട്ടപ്പുറത്തായ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വിനോദ സഞ്ചാരികള്‍ക്ക് കിടന്നുറങ്ങാനുള്ള എ.സി. സ്ലീപ്പറുകളാക്കി മാറ്റുന്നു. ഉപയോഗശൂന്യമായ ബസുകളാണ് ഇത്തരത്തില്‍ പ്രയോജനപ്പെടുത്തുന്നത്. ഒരു ബസില്‍ 16 പേര്‍ക്ക് കിടന്നുറങ്ങാനുള്ള സൗകര്യം ഉണ്ടാകും. മൂന്നാറില്‍ ഇത്തരത്തില്‍ 116 പേര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

സുല്‍ത്താന്‍ബത്തേരി കെ.എസ്.ആര്‍.ടി.സി. സ്റ്റേഷനോടടുത്തായി 50 പേര്‍ക്കുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. താമസത്തിനുള്ള ചാര്‍ജായി ഒരാള്‍ക്ക് 100 രൂപയാണ് ഈടാക്കുന്നത്. സ്റ്റേഷനില്‍ത്തന്നെ ടോയ്‌ലറ്റ്-ബാത്ത് റൂം സൗകര്യം ഉണ്ടാകും. വനം വകുപ്പിന്റെ റസ്റ്റ് ഹൗസുകളും ഇതിനുപുറമെ ഉപയോഗപ്പെടുത്തും.

ഇതുമൂലം വിനോദസഞ്ചാരമേഖലയെ സജീവമാക്കാന്‍ സാധിക്കുന്നതോടൊപ്പം കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനം വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് സെല്ലിന്റെ ചീഫ് ട്രാഫിക് മാനേജര്‍ ജേക്കബ് സാം ലോപ്പസും കോ-ഓര്‍ഡിനേറ്റര്‍ വി.പ്രശാന്തും പറഞ്ഞു. പദ്ധതിയാരംഭിച്ച നവംബര്‍ ഒന്നുമുതല്‍ ജനുവരി 31 വരെ 700 ട്രിപ്പുകളിലായി കാല്‍ലക്ഷത്തോളംപേര്‍ വിനോദയാത്രയുടെ ഭാഗമായെങ്കിലും ഒമിക്രോണ്‍ വ്യാപനത്തോടെ യാത്രകള്‍ രണ്ടാഴ്ചയോളം നിര്‍ത്തിവെച്ചിരുന്നു. രോഗവ്യാപനം കുറഞ്ഞതോടെ കൂടുതല്‍പ്പേര്‍ യാത്രയ്ക്ക് തയ്യാറാവുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News