സ്വപ്‌ന സുരേഷിന്റെ പുതിയ ജോലി വിവാദത്തില്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ ജോലി വിവാദത്തിലായി. ആര്‍എസ്എസ് അനുകൂല എന്‍ജിഒ സംഘടനയായ എച്ച്ആര്‍ഡിഎസില്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഡയറക്ടറായാണ് സ്വപ്‌നയുടെ പുതിയ നിയമനം.

അതേസമയം സ്വപ്നയുടെ നിയമനത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് സംഘടന ചെയര്‍മാനും ബിജെപി നേതാവുമായ എസ്. കൃഷ്ണകുമാര്‍ പറഞ്ഞത്. സ്വപ്നയെ നിയമിച്ചതിന് നിയമസാധുതയില്ലെന്നും സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. സംഘടനയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും തന്നെ നീക്കിയതായുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എച്ച്ആര്‍ഡിഎസില്‍ അജി കൃഷ്ണന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്രമക്കേടുകളും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതികളയച്ചിരുന്നതായും കൃഷ്ണകുമാര്‍ പറഞ്ഞു.

അതേസമയം, കൃഷ്ണകുമാറിനെ ആറ് മാസം മുന്‍പ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയതായി എച്ച്ആര്‍ഡിഎസ് പ്രൊജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍ പറഞ്ഞു. കൃഷ്ണകുമാറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്വപ്നയുടെ നിയമനം റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.ശിവശങ്കറിന്റെ ആത്കഥ പുറത്തിറങ്ങിയതിന് ശേഷം നടത്തിയ വിവാദ പ്രതികരണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് സ്വപ്ന ആര്‍.എസ്.എസ് ബന്ധമുള്ള സ്ഥാപനത്തില്‍ നിയമിക്കപ്പെടുന്നത്. സി.എസ്.ആര്‍ ഫണ്ടുപയോഗിച്ച് ആദിവാസിമേഖലകളില്‍ സംഘപരിവാര്‍ ആശയം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന എന്‍.ജി.ഒ കൂടിയാണ് എച്ച്.ആര്‍.ഡി.എസ്. മോദിയെ അവതാര പുരുഷനെന്ന് വിശേഷിപ്പിക്കുന്ന സെക്രട്ടറി അജി കൃഷ്ണനെ പഴയ എസ്.എഫ്.ഐക്കാരനായി ചിത്രീകരിച്ച് പുകമറ സൃഷ്ടിക്കാനാണ് നിലവില്‍ ബി.ജെ.പി നേതാക്കളുടെ ശ്രമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News