തൊഴിലാളികളുടെ വേഷത്തില്‍ എക്‌സൈസ്, പരസ്യമായി മദ്യവില്‍പ്പന നടത്തിയ യുവാവിനെ പിടികൂടി

മാസങ്ങളായി പരസ്യമായി മദ്യവില്‍പ്പന നടത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി. തൃശ്ശൂര്‍ പുത്തൂരിനടുത്ത് പുഴമ്പുളളം സ്വദേശി കാഞ്ഞിരത്തിങ്കല്‍ ഷൈജനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പുത്തൂര്‍, പുഴമ്പുളളം, മരത്താക്കര എന്നിവിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ പ്രദേശവാസികളും ജോലിക്കായി ഇവിടേക്ക് എത്തുന്നവരും സ്ഥിരമായി മദ്യപിച്ചു കണ്ടതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം അന്വേഷണം നടത്തിയത്.

ഇതേ തുടര്‍ന്നാണ് അനധികൃത മദ്യ വില്‍പ്പനയ്ക്ക് പിന്നില്‍ ഷൈജനാണെന്ന് സംഘം കണ്ടെത്തിയത്. മദ്യം വില്‍ക്കുന്നയിടത്തേക്ക് തൊഴിലാളികളുടെ വേഷത്തിലെത്തിയ എക്‌സൈസ് ഉദ്യോ ഗസ്ഥര്‍ പണം കൈമാറിയതോടെ പതിവുപോലെ ഷൈജന്‍ മദ്യം വിറ്റു. ഇതോടെയാണ് ഷൈജന്‍ പിടിക്കപ്പെട്ടത്.

ഇയാളുടെ പക്കല്‍ നിന്നും നാല് ലിറ്റര്‍ വിദേശമദ്യവും 1700 രൂപയും എക്‌സൈസ് പിടിച്ചെടുത്തു. തൃശ്ശൂര്‍ എക്സൈസ് റേഞ്ച് അസി. എക്സൈസ്ഇന്‍സ്പെക്ടര്‍ സി.യു. ഹരീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എം. സജീവ്, കെ.വി. രാജേഷ്, സി.ഇ.ഒ.മാരായ വിശാല്‍, എന്‍.ആര്‍. രാജു, ബിബിന്‍ ചാക്കോ, എ. ജോസഫ്, അബ്ദുള്‍ റഫീക്ക് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News